27 C
Kollam
Friday 4th September, 2026 | 09:41:58 AM
Home News Breaking News പ്രിയദര്‍ശിനി യാത്രക്കാര്‍ക്ക് ഇനിയാത്രാ ഫീഡ്ബാക്ക് സംവിധാനം

പ്രിയദര്‍ശിനി യാത്രക്കാര്‍ക്ക് ഇനി
യാത്രാ ഫീഡ്ബാക്ക് സംവിധാനം

തിരുവനന്തപുരം. പ്രിയദര്‍ശിനി യാത്രക്കാര്‍ക്ക് ഇനി
യാത്രാ ഫീഡ്ബാക്ക് സംവിധാനം. കെഎസ്ആര്‍ടിസി ചലോ ആപ്പിലൂടെ യാത്രക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം. സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ് നൂതന സംവിധാനം കെഎസ്ആർടിസി ഒരുക്കിയത്.


പ്രിയദർശനി സൗജന്യ യാത്ര പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സ്ത്രീ സുരക്ഷ മുൻനിർത്തി ചലോ ആപ്പ് വഴി ഫീഡ്ബാക്ക് സംവിധാനം. ബസിലെ സൗകര്യങ്ങൾ, സമയക്രമം, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം എല്ലാം ഇനി  ഒറ്റ ക്ലിക്കിൽ.  ആപ്പിലൂടെ റേറ്റിംങ് നൽകുന്നതിനൊപ്പം അഭിപ്രായങ്ങളും രേഖപ്പെടുത്താം. യാത്രക്കാരുടെ വിലയിരുത്തലുകൾ അടിസ്ഥാനപ്പെടുത്തി കെഎസ്ആർടിസിക്ക് ആവശ്യമായ മാറ്റങ്ങളും വരുത്താം. വനിതാ യാത്രക്കാരിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ പദ്ധതിയുടെ ഫലപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്താം. സൗഹാർദപരമായ
പൊതുഗതാഗത സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ കെഎസ്ആർടിസിയുടെ ലക്ഷ്യം..

LEAVE A REPLY

Please enter your comment!
Please enter your name here