27.5 C
Kollam
Tuesday 6th October, 2026 | 12:31:17 AM
Home News Kerala KSRTC ബസ്സിൽ നിന്നും വീണു വിദ്യാർഥിനിക്ക് പരിക്ക്

KSRTC ബസ്സിൽ നിന്നും വീണു വിദ്യാർഥിനിക്ക് പരിക്ക്

തിരുവനന്തപുരം. ശ്രീകാര്യത്ത് KSRTC ബസ്സിൽ നിന്നും വീണു വിദ്യാർഥിനിക്ക് പരിക്ക്.കിഴക്കേക്കോട്ടയിലേക്ക് പോയ ബസ്സിൽ നിന്ന് മുന്നിലത്തെ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വിദ്യാർഥിയുടെ നില ഗുരുതരമല്ല എന്ന് ഡോക്ടർമാർ പറഞ്ഞു

രാവിലെ ബസ്സിൽ വലിയ തിരക്ക് ഉണ്ടായിരുന്നു. മുന്നിലത്തെ വാതിലിൽ കൂടി ബസിനുള്ളിൽ പ്രവേശിച്ച വിദ്യാർഥിനി വാതിൽ അടച്ചെങ്കിലും ലോക്ക് വീണിരുന്നില്ല. ബസ് മുന്നിലോട്ട് എടുത്തതും വാതിൽ തുറന്ന് വിദ്യാർഥിനി പുറത്തേക്ക് വിടുകയായിരുന്നു

ബസ്സിലുള്ളവർ ബഹളം വെച്ചപ്പോൾ ഉടൻ ബസ് നിർത്തി വിദ്യാർഥിനിയെ എടുത്ത് അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു