27.5 C
Kollam
Tuesday 6th October, 2026 | 01:25:48 AM
Home News Breaking News മുത്തങ്ങയിലെ അബ്ദുല്‍ സലാം വധശ്രമക്കേസ്, എം ഗീതാനന്ദന്റെ ശിക്ഷാവിധി മരവിപ്പിച്ചു

മുത്തങ്ങയിലെ അബ്ദുല്‍ സലാം വധശ്രമക്കേസ്, എം ഗീതാനന്ദന്റെ ശിക്ഷാവിധി മരവിപ്പിച്ചു

കൊച്ചി. മുത്തങ്ങയിലെ അബ്ദുല്‍ സലാം വധശ്രമക്കേസ്. എം ഗീതാനന്ദന്റെ ശിക്ഷാവിധി മരവിപ്പിച്ചു.എം ഗീതാനന്ദന് ജാമ്യം.ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. മറ്റ് മൂന്ന് പ്രതികള്‍ക്കും ആശ്വാസം

മറ്റ് പ്രതികളുടെയും ശിക്ഷാവിധി മരവിപ്പിച്ചു.വിചാരണക്കോടതി വിധിയില്‍ പിഴവെന്ന് നിരീക്ഷണം. എം. ഗീതാനന്ദന്‍, ബിനു, രമേശന്‍, അനില്‍കുമാര്‍ എന്നിവര്‍ക്ക് ജാമ്യം

പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷയാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം.