Home News Breaking News കൊണ്ടോട്ടിയിൽ കോളേജിൽ വിദ്യാർത്ഥികളുടെ ഓണാഘോഷത്തിന് എംഡിഎംഎ

കൊണ്ടോട്ടിയിൽ കോളേജിൽ വിദ്യാർത്ഥികളുടെ ഓണാഘോഷത്തിന് എംഡിഎംഎ

മലപ്പുറം. കൊണ്ടോട്ടിയിൽ കോളേജിൽ വിദ്യാർത്ഥികളുടെ ഓണാഘോഷത്തിന് എം.ഡി.എം.എ. വിദ്യാർത്ഥികൾ എത്തിയ കാറിൽ നിന്ന് MDMA പിടികൂടി.എക്‌സൈസ് നടത്തിയ പരിശോധനയിൽ കോളേജ് ഗ്രൗണ്ടിന് സമീപം പാർക്ക്‌ ചെയ്തിരുന്ന കാറിൽ നിന്ന് ഒരു ഗ്രാം എം.ഡി.എം എ പിടികൂടി.

കോളേജുകളിൽ ഓണാഘോഷം നടക്കുന്നതിനാൽ എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് വാഹനത്തിലുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികൾ ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപെട്ട് വാഹനം പരിശോധിച്ചപ്പോഴാണ് കാറിൽ നിന്ന് രാസലഹരി കണ്ടെത്തിയത്.

ഓടിപ്പോയ കണ്ടാലറിയാവുന്ന മൂന്ന് പേരെ പ്രതി ചേർത്ത് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. കാർ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു