27.1 C
Kollam
Thursday 10th September, 2026 | 08:19:00 AM
Home News Local പള്ളിക്കലാറിന് കാവലായി മുന്നൂറ് കണ്ടൽച്ചെടികൾ,രാജ്യാന്തര കണ്ടൽ ദിനം ആചരിച്ചു

പള്ളിക്കലാറിന് കാവലായി മുന്നൂറ് കണ്ടൽച്ചെടികൾ,രാജ്യാന്തര കണ്ടൽ ദിനം ആചരിച്ചു

കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ
നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിന്റെ ഭാഗമായി
രാജ്യാന്തര കണ്ടൽ ദിനത്തോടാനുബന്ധിച്ച് പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു.

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിലും കണ്ടൽ ചെടികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ഭൂമിയുടെ വൃക്കയായി പ്രവർത്തിക്കുന്ന കണ്ടലുകൾ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനും മീനുകൾക്ക് മുട്ടയിടുന്നതിനും ജല ശുദ്ധീകരണത്തിനും കൊടുങ്കാറ്റിന്റെ വേഗത കുറക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും കണ്ടലുകൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
പള്ളിക്കലാറിന്റെ തീരത്ത് ചന്തകടവ് മുതൽ കന്നേറ്റി വരെയുള്ള പ്രദേശത്ത് മുന്നൂറ് കണ്ടൽ തൈകളാണ് ദിനാചരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചത്.

പരിപാടി ചവറ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ഷംല നൗഷാദ് ഉദ്‌ഘാടനം ചെയ്തു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യാതിഥിയായിരുന്നു.പള്ളിക്കലാർ സംരക്ഷണസമിതി സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ കണ്ടൽദിന സന്ദേശം നൽകി. സംസ്ഥാന പാഠപുസ്തക സമിതി അംഗം സുധീർ ഗുരുകുലം കണ്ടലുകളെക്കുറിച്ച് വിശദീകരിച്ചു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ അനിൽ കിഴക്കടത്ത്,സംസ്ഥാന നിർവാഹക സമിതി അംഗം സാദിഖ്‌.എ, ജീവകാരുണ്യ പ്രവർത്തകൻ സിദ്ദിഖ് മംഗലശ്ശേരിൽ,സബർമതി ഗ്രന്ഥശാല സെക്രട്ടറി വി.ആർ ഹരികൃഷ്ണൻ, ഭാരവാഹികളായ ശബരീനാഥ്.എച്ച്, അലൻ എസ് പൂമുറ്റം,ദിനേശ്.സി ബിന്ദു വേണുഗോപാൽ,നമൻ എന്നിവർ നേതൃത്വം നൽകി.