28.5 C
Kollam
Monday 26th October, 2026 | 01:42:51 PM
Home News Breaking News രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

Advertisement

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൂർവാഞ്ചൽ എക്സ്പ്രസ് വേയിലായിരുന്നു സംഭവം. അപകടത്തിൽ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റിട്ടില്ല. വാഹനവ്യൂഹത്തിലുണ്ടായിരുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം.
അപകീർത്തിക്കേസിൽ നേരിട്ട് ഹാജരാകാനായി സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച രാവിലെ ലഖ്‌നൗവിലെ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി അവിടെനിന്ന് സുൽത്താൻപൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വിമാനത്താവളത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും പാർട്ടി നേതാക്കളും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here