27.6 C
Kollam
Friday 11th September, 2026 | 10:13:41 PM
Home News Kerala തീയറ്ററുകളിലെ കൊള്ളക്ക് ഉടന്‍ പരിഹാരമാകുമെന്ന് സൂചന

തീയറ്ററുകളിലെ കൊള്ളക്ക് ഉടന്‍ പരിഹാരമാകുമെന്ന് സൂചന

തിരുവനന്തപുരം. മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിന് വാങ്ങുന്നത് 100 രൂപ. 20 രൂപയുടെ വെള്ളം കൗണ്ടറിൽ വയ്ക്കാതെ പ്രേക്ഷകരെ വിലകൂടിയ ബ്രാൻഡ് കുടിവെള്ളം അടിച്ചേൽപ്പിക്കുന്നു. ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. മനുഷ്യത്വ രഹിതമായ പ്രശ്നത്തില്‍ നടപടിയുണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്


സിനിമ കാണാൻ 180 രൂപയ്ക്ക് സിനിമാ ടിക്കറ്റ് എടുത്ത് അകത്തുകയറുന്ന പ്രേക്ഷകന്, തിയേറ്ററിനുള്ളിൽ കുപ്പി കുടിവെള്ളം വാങ്ങണമെങ്കിൽ കയ്യിൽ 100 രൂപ കരുതണം. 20 രൂപയുടെ സാധാരണ വെള്ളം ചോദിച്ചാൽ ഇല്ല എന്ന് മറുപടി. തിരുവനന്തപുരം മേയര്‍ വിവി രാജേഷ് ഈ പ്രശ്നത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

ഈ പരസ്യമായ ചൂഷണം വാർത്തയായതിന് പിന്നാലെ , മന്ത്രി അനൂപ് ജേക്കബ് ഇടപെടൽ നടത്തി. കുടിവെള്ളത്തിന് കൊള്ള വില വാങ്ങുന്നത് മനുഷ്വതരഹിതം ആണെന്നും ഇത് അവസാനിപ്പിക്കാൻ നിയമ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു

വിപണിയിൽ സുലഭമായി ലഭിക്കുന്ന 20 രൂപയുടെ സാധാരണ കുടിവെള്ളം ബോധപൂർവ്വം ഒഴിവാക്കി, ഉയർന്ന വിലയുള്ള പ്രീമിയം ബ്രാൻഡുകൾ മാത്രം വിറ്റ് ഉപഭോക്താക്കളെ നിർബന്ധിതമായി ചൂഷണം ചെയ്യുന്ന ഒരു വാണിജ്യ രീതിയാണ് മിക്ക തിയേറ്ററുകളും ഇപ്പോൾ പിന്തുടരുന്നത്. എല്ലാ പ്രേക്ഷകർക്കും സൗജന്യമായി ശുദ്ധമായ കുടിവെള്ളം തിയേറ്ററിനുള്ളിൽ ലഭ്യമാക്കണമെന്ന സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവ് നിലനിൽക്കെയാണ് സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന ഈ പരസ്യമായ നിയമലംഘനം

also read.