Advertisement
മൈനാഗപ്പള്ളി : പഞ്ചായത്തിലെ തെക്കൻ മേഖലകളായ തോട്ടുമുഖം,തൈവിള, മുക്ക് ,കുരിശടി ജംഗ്ഷൻ, അഞ്ചു കലങ്ങ്, പൈപ്പ് റോഡ്,മൂത്തോട്ടിൽ മുക്ക്,റെയിൽവെ സ്റ്റേഷൻ,പെരുമ്പള്ളി മുക്ക്,കുറ്റിയിൽ മുക്ക്
എന്നിവിടങ്ങളിൽ
തെരുവ് നായ്ക്കളെ കൊണ്ട് ജനം പൊറുതി മുട്ടി.
നായ്ക്കൾക്ക് ഉള്ള കൂട് റോഡിൽ നിർമിച്ചിട്ട് പോലും ചോദ്യം ചെയ്യാൻ ആരും ഇല്ലാത്ത അവസ്ഥ ആണ് നിലവിൽ. തെരുവ് നായ് ശല്യത്തിനു പരിഹാരം കാണാത്തപക്ഷം വൻ സമര പരിപാടികൾക്ക് രൂപം നൽകാൻ ഭാരതീയ ജനത ന്യുനപക്ഷ മോർച്ച തിരുമാനിച്ചു. ന്യുനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് സുനിൽ കുമാർ അധ്യക്ഷതവഹിച്ച യോഗം ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ല പ്രസിഡന്റ് ബിനോയ് ജോർജ് ഉദ്ഘടനം ചെയ്തു. ആർ രാമചന്ദ്രൻ പിള്ള, ഷിബു ബേബി, പ്രസന്നകുമാർ പള്ളിയാടിയിൽ,റെജി കോശി,ബി വേണു പിള്ള,എ ജി ശശിധരൻ, വരുൺ, നെൽസൺ,സുനിൽ, യോഹന്നാൻ,എന്നിവർ സംസാരിച്ചു






























