Advertisement
വിഴിഞ്ഞം .മത്സ്യ തൊഴിലാളികൾക്കൊപ്പം കമ്പവല വലിയ്ക്കാൻ കൂടിയ വിദേശ വിനോദ സഞ്ചാരി കുഴഞ്ഞു വീണു മരിച്ചു
ജർമനിയിൽ നിന്നും എത്തിയ ഫ്ലോറേൻ ലേറ്റ്നർ ആണ് മരിച്ചത്
പുളിങ്കുടി കരിക്കത്തി കടൽത്തീരത്തായിരുന്നു സംഭവം.
ഭാര്യ ഗബ്രിയേലിയ്ക്കൊപ്പം തീരത്ത് എത്തിയ ഫ്ളോറേൻ അവിടെ കമ്പവല വലിക്കുന്നവർക്കൊപ്പം ചേർന്ന് വല വലിക്കാൻ കൂടുകയായിരുന്നു.
വലവലിച്ചു കയറ്റുന്നതിനിടെ തളർച്ചയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
വിഴിഞ്ഞം പൊലീസ് എത്തി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
8ന് എത്തിയ ഫ്ലോറേൻ 22ന് മടങ്ങിപോകേണ്ടിരുന്നതാണ്.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.


































