26.6 C
Kollam
Thursday 22nd October, 2026 | 02:59:06 PM
Home News Breaking News റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ,അട്ടിമറി സാധ്യത?

റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ,അട്ടിമറി സാധ്യത?

കോഴിക്കോട് നല്ലളത്തിന് സമീപം റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ കണ്ടെത്തി. അപകടസാധ്യത കണക്കിലെടുത്ത് കല്ലായി–ഫറോക്ക് മേഖലയിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു. ഇന്ന് വൈകിട്ടുവരെ നിയന്ത്രണം തുടരും. പാളത്തിൽ ലോഹം ഉരുകിപ്പതിഞ്ഞതിന്റെ കാരണം കണ്ടെത്താൻ ആർ പി എഫും നല്ലളം പൊലീസും അന്വേഷണം ആരംഭിച്ചു.

ട്രാക്ക് പരിശോധനയ്ക്കിടെയാണ് നല്ലളത്തിന് സമീപം പാളത്തിൽ ഉരുകിയ നിലയിൽ ലോഹം കണ്ടെത്തിയത്. പത്തുസെന്റിമീറ്ററോളം ലോഹം ഉരുകിപ്പതിഞ്ഞ നിലയിലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ സുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. അപകടസാധ്യത ഒഴിവാക്കുന്നതിനായി കല്ലായി–ഫറോക്ക് മേഖലയിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി പരിമിതപ്പെടുത്തി. ട്രെയിനിൽ നിന്ന് ഏതെങ്കിലും ലോഹഭാഗം അടർന്നുവീണ് ഉരുകിപ്പതിഞ്ഞതാണോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ലോഹം മനഃപൂർവം റെയിൽവേ പാളത്തിൽ വെച്ചതാണോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. അട്ടിമറി ശ്രമമടക്കം അന്വേഷണപരിധിയിലുണ്ട്.
ആർപിഎഫ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. നല്ലളം പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here