26.6 C
Kollam
Thursday 22nd October, 2026 | 02:59:07 PM
Home News Breaking News ഇടിമിന്നലേറ്റ് കന്നുകാലികൾ കൂട്ടത്തോടെ ചത്തു

ഇടിമിന്നലേറ്റ് കന്നുകാലികൾ കൂട്ടത്തോടെ ചത്തു

കോട്ടയം. എരുമേലിയിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ കൂട്ടത്തോടെ ചത്തു.
ചെറുവള്ളി എസ്റ്റേറ്റിൽ ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിലാണ് എട്ട് പശുക്കളും നാല് കാളകളും ചത്തത്. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരെത്തി നടത്തിയ പരിശോധനയിലാണ് ഇടിമിന്നലേറ്റതാണെന്ന് സ്ഥിരീകരിച്ചത്.

എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളായ ലിസി മാത്യു, രതീഷ്, ജോസഫ്, സുനിൽ എന്നിവരുടേതാണ് കന്നുകാലികൾ.
രാവിലെ ജോലിക്കെത്തിയ തോട്ടം തൊഴിലാളികളാണ് കന്നുകാലികൾ ചത്ത് കിടക്കുന്നത് കണ്ടത്. പോസ്റ്റ്മോർട്ടം നടപടികൾ എസ്റ്റേറ്റിൽ വച്ച് തന്നെ പൂർത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here