27.9 C
Kollam
Wednesday 15th July, 2026 | 01:32:10 PM
Home News Breaking News അതിവേഗ റെയിൽ പാത തിരുവനന്തപുരത്ത് നിന്നും കണ്ണൂര് വരെ പദ്ധതിയിങ്ങനെ

അതിവേഗ റെയിൽ പാത തിരുവനന്തപുരത്ത് നിന്നും കണ്ണൂര് വരെ പദ്ധതിയിങ്ങനെ

തിരുവനന്തപുരം. അതിവേഗ റെയിൽ പാത തിരുവനന്തപുരത്ത് നിന്നും കണ്ണൂര് വരെ. 473. 20 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 23 സ്റ്റോപ്പുകൾ.തിരുവനന്തപുരം നഗരത്തിൽ 6.5 മീറ്റർ നീളത്തിൽ തുരങ്ക പാതയും മറ്റുജില്ലകളിൽ ആകാശ പാതയും.കണ്ണൂർ ഒഴികെയുള്ള 3 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാകും അതിവേഗ പാതയുടെ നിർമാണം.

60000 കോടിരൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി സഹകരിച്ചു കൊണ്ടും ക്രൗഡ് ഫണ്ടിങ്ങിലൂടയുമാണ് പണം പദ്ധതിക്ക്സ ആവശ്യമായ പണം സമാഹരിയ്ക്കുന്നത്. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ. 3 വിമാനതവളങ്ങളെ നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. കണ്ണൂർ വിമാന തവളത്തിലേക്ക് 10 കിലോമീറ്റർ ദൂരത്തിൽ റോഡ് മാർഗം ബന്ധിപ്പിക്കും.ഇരട്ട പാത ആയിരിക്കും. ബ്രോഡ്ഗേജിൽ നിന്നും സ്റ്റാൻഡേർഡ് ഗേജിലേക്കാണ് പാത നിർമ്മിക്കുക . ട്രെയിനുകളുടെ പരമാവധി വേഗത 200 കിലോമീറ്റർ ആണ് .

തുടക്കത്തിൽ 800 പേർക്ക് ഇരിക്കാൻ കഴിയുന്ന 12 കോച്ചുകളുള്ള ട്രെയിനുകൾ ആകും സർവീസ് നടത്തുന്നത്. പിന്നീട് സൗകര്യാ നുശ്രതം 16 കോച്ചുകളിലേക്ക് മാറും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ കുറവായതിനാൽ സർക്കാറിനും താല്പര്യമുണ്ട്. സർക്കാർ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. അതേസമയം ഇ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമിതി രംഗത്തെത്തിയിട്ടുണ്ട് .
BYTE ( എസ് രാജീവൻ കെ റെയിൽ വിരുദ്ധ സമിതി )
മുന്നോട്ടുപോവുകയാണെങ്കിൽ കേറലിനെതിരെ നടന്ന സമരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണമെന്നും സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.