വയനാട്. ടൗൺഷിപ്പിലെ വീടുകളിൽ ദുരന്തബാധിതർക്ക് താമസിക്കാൻ ഉള്ള സൗകര്യം വേഗത്തിൽ ഉണ്ടാക്കുമെന്ന് റവന്യു മന്ത്രി എ പി അനിൽകുമാർ വ്യക്തമാക്കി. വീടുകൾ നൽകിയെന്ന് സാങ്കേതികമായി പറയുമ്പോഴും ആളുകൾക്ക് അവിടെ താമസിക്കാൻ കഴിയുന്ന സ്ഥിതിയല്ല. ഇന്ന് ടൗൺഷിപ്പ് സന്ദർശിച്ച സ്ഥിതിഗതികൾ വിലയിരുത്തും
അതിവേഗ റയിൽ പദ്ധതി. സിപിഎമ്മിന്റെ അടക്കം അഭിപ്രായം പരിശോധിച്ചാണ് പദ്ധതിയുടെ കാര്യത്തിൽ മുന്നോട്ട് പോകുക. സിപിഎം എടുത്ത സമീപനം ആവില്ല ഈ വിഷയത്തിൽ സ്വീകരിക്കുക. എടുത്തു ചാടി പോകേണ്ട കാര്യമല്ല
എത്രയും പെട്ടെന്നു നടപ്പാക്കാനാണ് ആലോചന. പാരിസ്ഥിതിക വിഷയങ്ങൾ മനസ്സിലാക്കി എല്ലാവരുമായി ചർച്ച നടത്തി പദ്ധതി കൊണ്ടു വരാനാണ് ശ്രമം.അതിന്റെ പ്രാരംഭ ചർച്ചകൾ ആണ് നടക്കുന്നത്.അതിവേഗ ട്രെയിൻ വേണ്ടെന്ന് നിലപാട് യുഡിഎഫിന് ഉണ്ടായിരുന്നില്ല
പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്തു ചർച്ച നടത്തി പോകണം എന്നാണ് അന്ന് ആവശ്യപ്പെട്ടത്. അന്ന് സർക്കാരിനു പിടിവാശിയായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ പോലും ഇടതു സർക്കാർ തയ്യാറായില്ല




































