കൊച്ചി. സിൽവർ ലൈൻ വിജ്ഞാപനം റദാക്കിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് കെ റെയിൽ വിരുദ്ധ സമര സമിതി.
ഏഴ് വർഷം അനുഭവിച്ച ദുരിതങ്ങൾക് അവസാനം ഉണ്ടായെന്നും പ്രതികരണം.
റെയിൽവേ വികസനം കേരളത്തിൽ ഉണ്ടാകണമെന്നും എന്നാൽ അത് പ്രകൃതിയ്ക് ദോഷമുണ്ടന്നത് അവരുതെന്നും സമര സമിതി നേതാക്കൾ പ്രതികരിച്ചു.
കേരളത്തിൽ ഏറ്റവും പൊതുജനങ്ങൾ പങ്കെടുത്ത സമരം ആയിരുന്നു കെ റെയിൽ പദ്ധതിക്ക് എതിരെ നടന്നത്. വി ഡി സതീശൻ സർക്കാർ അധികാരത്തിലേറി രണ്ടാമത്തെ ക്യാബിനറ്റ് മീറ്റില്‍ തന്നെ നിർണായക തീരുമാനമുണ്ടായതിൽ സന്തോഷമെന്നും സമരസമിതി കൺവീനറുടെ പ്രതികരണം . കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്ന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് സമരസമിതി. സമരം നടത്തിയ ആളുകൾക്കെതിരെ എടുത്ത കേസുകൾ ആഭ്യന്തരവകുപ്പു പരിശോധിച്ച് പിൻവലിക്കും.
കെ റെയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പാരിസ്ഥിതികമായ ദുരന്തമായി മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെ റെയിലിനെ എതിര്‍ക്കാന്‍ കാരണം, കെ റെയിലിന് കൃത്യമായ ഒരു ഡിപിആര്‍ പോലും ഉണ്ടായിരുന്നില്ല. കെ റെയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ മണ്‍സൂണ്‍ തുടങ്ങിയാല്‍ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നുവെന്നും പരിഹാസരൂപേണ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു .’കെ റെയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പാരിസ്ഥിതികമായ ദുരന്തമായി മാറിയെനേ. 300 കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റ് വരുമായിരുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് എങ്ങനെയാണ്?മുകളില്‍ നിന്ന് താഴേക്കാണ്.മുകളില്‍ നിന്ന് നദി താഴേക്ക് പതിക്കുന്നു. 300 കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റ് സുസ്ഥിരമല്ല. പാരിസ്ഥിതിക ദുരന്തം ഉണ്ടാകുമായിരുന്നു. 200 കിലോമീറ്റര്‍ ദൂരം പത്തടി ഉയരത്തില്‍ മതില്‍ ആയിരുന്നു. മണ്‍സൂണ്‍ തുടങ്ങിയാല്‍ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നു.’- വി ഡി സതീശന്‍ പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ പദ്ധതി വഴിയില്‍ ഉപേക്ഷിച്ചു. പക്ഷേ ആ വിജ്ഞാപനം ഇപ്പോഴും കിടക്കുകയാണ് ശിക്ഷ പോലെ. സമരം ചെയ്ത പാവങ്ങള്‍ക്കുള്ള ശിക്ഷ പോലെ കിടക്കുന്നു. പദ്ധതി വേണ്ടെന്ന് വച്ചാല്‍ ഡീനോട്ടിഫൈ ചെയ്യാന്‍ ഒരു ഉത്തരവ് ഇറക്കിയാല്‍ മതിയായിരുന്നു. മകളുടെ കല്യാണത്തിന് സ്ഥലം പണയം വെയ്ക്കാന്‍ പോലും കഴിയാത്ത പാവങ്ങള്‍ ഉണ്ടായിരുന്നു. പുതുയുഗ യാത്രയുമായി പോയപ്പോള്‍ നിരവധി പരാതികള്‍ ലഭിച്ചു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കെ റെയില്‍ പദ്ധതി റദാക്കിയത്’- വി ഡി സതീശന്‍ വ്യക്തമാക്കി.
532 കിലോമീറ്റർ നീളത്തിലായിരുന്നു കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ മുൻ സർക്കാർ തീരുമാനിച്ചിരുന്നത്. ഭൂമി ഏറ്റെടുപ്പ് തുടങ്ങിയതോടെ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു. പദ്ധതി ബാധ്യത പ്രദേശങ്ങളിൽ ഉള്ളവർ കെ റെയിലിന്റെ ഡി പി ആർ ആവശ്യപ്പെട്ടു . കൂടുതൽ കുടുംബങ്ങൾ ഭൂമി ഇല്ലാതാകും എന്ന് ബോധ്യപ്പെട്ടതോടെ സമരം ശക്തമായി. ഭൂമി പിടിച്ചെടുക്കൽ നടപടികളിൽ നിന്നും മുൻ സർക്കാറിന് താൽക്കാലികമായി പിന്മാറേണ്ടി വന്നു. കഴിഞ്ഞവർഷം സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ പ്രതിസന്ധികൾ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇപ്പോൾ പദ്ധതി പൂർണമായി റദ്ദാക്കിക്കൊണ്ട് വി ഡി സതീശൻ സർക്കാറിന്റെ അന്തിമ. തീരുമാനവും ഉണ്ടായി .
































