26.8 C
Kollam
Sunday 4th October, 2026 | 07:39:54 AM
Home News Breaking News തമിഴ്‌നാട്ടില്‍ എല്ലാ എംഎൽഎമാർക്കും പുതിയ കാര്‍; 75,000 രൂപ വരെയുള്ള കാർഷീക വായ്‌പകൾ എഴുതി തള്ളും...

തമിഴ്‌നാട്ടില്‍ എല്ലാ എംഎൽഎമാർക്കും പുതിയ കാര്‍; 75,000 രൂപ വരെയുള്ള കാർഷീക വായ്‌പകൾ എഴുതി തള്ളും ,വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ല്ലാ എം​എ​ല്‍​എ​മാ​ര്‍​ക്കും പു​തി​യ കാ​ര്‍ ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്. എം​എ​ല്‍​എ​മാ​ര്‍​ക്ക് ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മി​ക​ച്ച രീ​തി​യി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നു​മാ​ണ് കാ​ർ ന​ൽ​കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​രണം.
മു​ഖ്യ​മ​ന്ത്രി​യു​ടെ പു​തി​യ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ ഓ​രോ നി​യ​മ​സ​ഭാം​ഗ​ത്തി​നും 75,000 രൂ​പ​യു​ടെ അ​ല​വ​ന്‍​സും ല​ഭി​ക്കും. ഡ്രൈ​വ​റു​ടെ ശ​മ്പ​ള​വും കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ള്‍​ക്കു​മാ​യാ​ണ് തു​ക. ഇ​വ​യ്ക്ക് പു​റ​മേ ഓ​രോ എം​എ​ല്‍​എ ഓ​ഫീ​സി​ലും അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കാ​നാ​യി മാ​സം 25,000 രൂ​പ​യും സ​ർ​ക്കാ​ർ ന​ൽ​കും.

അ​ടി​സ്ഥാ​ന​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തെ എം​എ​ല്‍​എ​മാ​ര്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വി​സി​കെ എം​എ​ല്‍​എ ജോ​തി​മ​ണി ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം. വി​ഷ​യം ഉ​ന്ന​യി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സഹകരണ ബാങ്കുകളിലെ 75,000 രൂപവരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുമെന്ന് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു.

മാത്രമല്ല, 75,000 മുതൽ ഒരുലക്ഷംവരെയുള്ള വായ്പകൾക്ക് ഇളവ് നൽകുമെന്നും വിജയ് പറഞ്ഞു. ഈ വായ്പകൾക്ക് 75,000 രൂപ വരെയാണ് ഇളവ് നൽകുക. കാർഷികവായ്പ എഴുതിത്തള്ളാനും ഇളവ് നൽകാനുമുള്ള സർക്കാർ തീരുമാനം തമിഴ്‌നാട്ടിലെ 13.34 ലക്ഷം കർഷകർക്ക് ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.

മേയ്മാസത്തിൽ അധികാരമേറ്റതിന് പിന്നാലെ തന്റെ സർക്കാർ അൻപതിനായിരം രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളിയിരുന്നെന്നും വിജയ് കൂട്ടിച്ചേർത്തു.

കൃഷി സംസ്ഥാനത്തിന്റെ നട്ടെല്ലാണെന്നും കർഷർക്ക് നൽകുന്ന പിന്തുണയെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ സമൃദ്ധിയെന്നും വിജയ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കർഷകർക്ക് 953.06 കോടി രൂപയുടെ അധികസഹായം നൽകാൻ തന്റെ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു