തിരുവനന്തപുരം. സിൽവർ ലൈന് പകരം മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച ബദൽപാത നിർദേശം സർക്കാർ അംഗീകരിച്ചേക്കും. സ്ഥലം ഏറ്റെടുക്കൽ കുറവായതിനാലാണ് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാൻ കാരണം. തുടർ ചർച്ചകൾ നടത്തി രണ്ടാഴ്ചക്കകം മന്ത്രിസഭ തീരുമാനം ശ്രീധരനെ അറിയിക്കാനാണ് പദ്ധതി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ അതിവേഗ റെയിൽ പാത സംബന്ധിച്ച കരട് റിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിക്കു കൈമാറിയതായാണ് സൂചന.
നേരത്തെ പിണറായി വിജയൻ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച ബദൽ പദ്ധതിയുമായാണ് ഇ. ശ്രീധരൻ പുതിയ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. നിലവിലുള്ള റെയിൽ പാതകളുമായി കൂട്ടിയോജിപ്പിക്കാൻ കഴിയുന്നതും ബ്രോഡ്‌ഗേജ് അടിസ്ഥാനമാക്കിയുള്ളതുമായ ഈ പദ്ധതിക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണ് വിഭാവനം ചെയ്യുന്നത്.പദ്ധതിയുടെ വിശദമായ പദ്ധതി രേഖയുടെ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നാണ് സൂചന

































