26.8 C
Kollam
Saturday 15th August, 2026 | 09:35:58 PM
Home News Breaking News കല്ലുകടവിന് സമീപം ബിഎംഡബ്യൂ കാർ മതിലിൽ ഇടിച്ചുകയറി പൂർണമായും തകർന്നു;മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്

കല്ലുകടവിന് സമീപം ബിഎംഡബ്യൂ കാർ മതിലിൽ ഇടിച്ചുകയറി പൂർണമായും തകർന്നു;മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്

ശാസ്‌താംകോട്ട:മൈനാഗപ്പള്ളി കല്ലുകടവിന് സമീപം ബിഎംഡബ്യൂ കാർ മതിലിൽ ഇടിച്ചുകയറി പൂർണമായും തകർന്നു.അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.കല്ലുകടവ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം.ശാസ്‌താംകോട്ട ഫയർഫോഴ്‌സ് സ്ഥലത്തെത്തി കാർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തു ആശുപത്രിലേക്ക് മാറ്റിയത്.പിന്നീട് വാഹനം റോഡിൽ നിന്ന് മാറ്റി ഗതാഗതതടസം ഒഴിവാക്കി.ഗ്രേഡ് സ്റ്റേഷൻ ഓഫീസർ നിയസുദീന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ,സുജാതൻ,ഷാനവാസ്‌, ഹരിപ്രസാദ്,ശ്രീകുമാർ,ഹോംഗാർഡ് ഷാജി, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.