25.3 C
Kollam
Thursday 15th October, 2026 | 11:06:14 PM
Home News Local മണ്ണൂർക്കാവിൽ ഡിജിപി എസ്.ശ്രീജിത്ത് അവതരിപ്പിച്ച സംഗീതകച്ചേരി നവ്യാനുഭവമായി

മണ്ണൂർക്കാവിൽ ഡിജിപി എസ്.ശ്രീജിത്ത് അവതരിപ്പിച്ച സംഗീതകച്ചേരി നവ്യാനുഭവമായി

ശാസ്‌താംകോട്ട:ഹൃദയത്തിൽ നിന്ന് തുടങ്ങി ഈശ്വരനിൽ അവസാനിക്കുന്ന ഒന്നാണ് സംഗീതമെന്ന് ഡിജിപി എസ്.ശ്രീജിത്ത്‌ ഐപിഎസ്.സ്വരങ്ങളെ ശരിയായി അടുക്കി വെച്ചാൽ അത് പാട്ടാകും,അതേ സ്വരങ്ങളെ ഹൃദയം കൊണ്ട് അടുക്കി വെച്ചാൽ അത് പ്രാർത്ഥനയാകുമെന്നും അദ്ദേഹം പറഞ്ഞു.മൈനാഗപ്പള്ളി മണ്ണൂർക്കാവ് സംഗീതോത്സവത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.\

സംഗീതം അറിയുന്നവൻ ഒരിക്കലും ക്രൂരനാകില്ല,ഭക്തി ഉള്ളവൻ ഒരിക്കലും ചതിയനാകില്ല.സംഗീതവും ഭക്തിയും ചേർന്നാൽ നന്മ ജനിക്കും.ആ നന്മയാണ് ഒരു നാടിന്റെ യഥാർത്ഥ പൊലീസിംഗ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തുടർന്ന് സംഗീതാരാധന നടത്തി.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി സ്വാഗതവും
സെക്രട്ടറി സുരേഷ് ചാമവിള നന്ദിയും പറഞ്ഞു.ഭരണസമിതിയുടെ ഉപഹാരവും അദ്ദേഹത്തിന് സമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here