25.3 C
Kollam
Thursday 15th October, 2026 | 10:59:20 PM
Home News Local ശൂരനാട് തെക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ശൂരനാട് തെക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പതാരം:ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻ്റിനെ കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത:സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ് മാനേജ്മെൻ്റ് പാസായിരിക്കണം.അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും,ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്പോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ,പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.

പ്രായപരിധി 2026 ജനുവരി ഒന്നിന് 18 നും 30 നും മദ്ധ്യേ.പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ ഇളവ് അനുവദിക്കാവുന്നതാണ്.യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,ബയോഡേറ്റ എന്നിവ സഹിതം ഒക്ടോബർ 26 ന് വൈകിട്ട് 3ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here