റാന്നി: പേവിഷബാധയേറ്റ് റാന്നി തോട്ടമൺകാവ് സ്വദേശിനി ഏലിക്കുട്ടി ഇട്ടിയവിര (86) മരിച്ചു. മൂന്നുമാസം മുമ്പ് വീട്ടിലെ വളർത്തുനായയുടെ കടിയേറ്റെങ്കിലും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്നാണ് വിവരം.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏലിക്കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രതിരോധ മരുന്നുകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


























