26.3 C
Kollam
Friday 16th October, 2026 | 08:06:43 PM
Home News Breaking News അർജൻ്റീന ടീമിൻ്റെ മറവിലെ തട്ടിപ്പ്, മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ കേസ് എടുക്കാൻ ഗവർണറുടെ അനുമതി...

അർജൻ്റീന ടീമിൻ്റെ മറവിലെ തട്ടിപ്പ്, മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ കേസ് എടുക്കാൻ ഗവർണറുടെ അനുമതി തേടി സർക്കാർ

തിരുവനന്തപുരം. അർജൻ്റീന ടീമിൻ്റെ മറവിലെ തട്ടിപ്പിൽ മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാൻ ഗവർണറുടെ അനുമതി തേടി സർക്കാർ. ഇതു സംബന്ധിച്ച ഫയൽ സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി. വി അബ്‌ദുറഹിമാൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, മുൻ സ്‌പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി എന്നിവർക്കെതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രി SlT ക്കും അനുമതി നൽകി. അതേസമയം സ്പോൺസർ പണം കൈമാറിയതിന് തെളിവില്ലെന്നാണ് കായിക വകുപ്പിൻ്റെ വാദം.

അർജൻറീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ SIT വിശദമായ റിപ്പോർട്ട് നൽകി 10 ദിവസം പിന്നിടുമ്പോഴാണ് സർക്കാരിന്റെ നിർണായകനീക്കം. വി അബ്ദുറഹ്മാൻ മുൻമന്ത്രി ആയതിനാലും, സർക്കാരുമായി ബന്ധപ്പെട്ട പരിപാടിയിലെ അഴിമതി ആയതിനാലും കേസെടുക്കണമെങ്കിൽ ഗവർണറുടെ അനുമതി നിർബന്ധമാണ്. വിശദമായ നിയമപദേശിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ സർക്കാർ ഗവർണർക്ക് കൈമാറിയത്. അഴിമതി നിരോധന നിയമപ്രകാരം മുൻമന്ത്രി വി അബ്ദുറഹ്മാനെതിരെ കേസെടുക്കാൻ അനുമതി നൽകണമെന്നാണ് സർക്കാരിൻ്റെ അവശ്യം.
കേസെടുക്കാൻ അനുമതി നൽകിയാൽ 17 (A) പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. എന്നാൽ മുൻ മന്ത്രിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

എസ് ഐ ടി യുടെ റിപ്പോർട്ടിൽ മുൻ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യൂ ഷറഫലി എന്നിവർക്കെതിരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി മുഖ്യമന്ത്രി എസ്ഐടിക്ക് നൽകി. അതേസമയം സ്പോൺസർ ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്നാണ് കായിക മന്ത്രി ഇന്ന് നിയമസഭയെ അറിയിച്ചത്. ഏകദേശം 126 കോടി രൂപ നൽകിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും പണം അയച്ചതിന്റെ ഔദ്യോഗിക രേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ലെന്നും കായിക മന്ത്രി ഒജെ ജെനീഷ് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here