30 C
Kollam
Sunday 13th September, 2026 | 12:25:16 PM
Home News Breaking News മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് GST കമ്മീഷണറുടെ മൊഴിയെടുക്കാൻ SIT

മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് GST കമ്മീഷണറുടെ മൊഴിയെടുക്കാൻ SIT

കൊച്ചി.മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് GST കമ്മീഷണറുടെ മൊഴിയെടുക്കാൻ SIT. നികുതി വെട്ടിപ്പ് നടത്തിയ സ്പോൺസർക്കെതിരായ അന്വേഷണം നിർത്തിവെക്കാൻ ഇടപെടൽ നടത്തിയെന്ന ആരോപണത്തിലാണ് SIT അന്വേഷണം ശക്തമാക്കുന്നത്.GST ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർ വി. സുനിൽ കുമാറിന്റെ ഫോൺ പരിശോധിക്കണമെന്നും SIT ശുപാർശ ചെയ്തു.RBC നടത്തിയ ഇടപാടിൽ 22.68 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. 18 ശതമാനം പലിശയും 25 ശതമാനം പിഴയും ഈടാക്കണമെന്നും ശുപാർശ.

മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സ്പോൺസർക്കെതിരായ അന്വേഷണം നിർത്തിവയ്ക്കാൻ ഇടപ്പെട്ട ഉനത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം എന്നാണ് SIT ശുപാർശ ചെയ്തിട്ട് ഉള്ളത്.സ്പോൺസർ ആയിട്ടുള്ള റിപ്പോർട്ടിങ് ബോർഡ്‌ കാസ്റ്റിങ് കമ്പനി നടത്തിയ ഇടപാടുകളിൽ 22.68 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് SIT കണ്ടെത്തൽ.വെട്ടിച്ച നികുതിക്ക് പുറമെ 18 ശതമാനം പലിശയും 25 ശതമാനം പിഴയും ഈടാക്കണമെന്നും അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്.സ്പോൺസർ നികുതി അടച്ചിട്ടില്ലെന്ന് GST വിഭാഗം 2025 ൽ കണ്ടെത്തി.

എന്നാൽ അര്ജന്റീന ടീമിന്റെ സന്ദർശനം കഴിയുന്നത് വരെ വിഷയത്തിൽ അന്വേഷണം നിർത്തിവയ്ക്കണമെന്ന് ഡെ. കമ്മീഷണർ വി സുനിൽകുമാർ നിർദ്ദേശം നൽകിയെന്നാണ് മൊഴി.തുടർന്ന് 7 മാസം തുടർനടപടികൾ നടത്താനുള്ള ഫയൽ വി സുനിൽ കുമാർ പൂഴ്ത്തി. നടപടി വൈകിയതിൽ രാഷ്ട്രിയ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്നും SIT സംശയിക്കുന്നുണ്ട്. സുനിൽ കുമാറിന്റെ ഫോൺ പരിശോധിച്ചാൽ നിർണായക വിവരങ്ങൾ ലഭിക്കും എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here