കോഴിക്കോട്.അർജൻ്റീന ടീം സന്ദർശനത്തിൻ്റെ മറവിലെ തട്ടിപ്പിൽ നിർണായക നീക്കവുമായി SIT. മുൻ കായിക മന്ത്രി വി അബ്ദുഹിമാനെ അന്വേഷണം സംഘം ചോദ്യം ചെയ്തു. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ SIT ക്ക് ലഭിച്ചെന്നാണ് സൂചന. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ടും സംഘം വൈകാതെ DGP ക്ക് കൈമാറിയേക്കും.
അർജൻറീന ഫുട്ബോൾ ടീമിന്റെയും മെസ്സിയുടെയും മറവിലെ തട്ടിപ്പിൽ SIT രൂപീകരിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് കേസിലെ നിർണായക ചോദ്യം ചെയ്യൽ നടന്നത്. സ്പോൺസർക്ക് പുറമേ മുൻ കായികമന്ത്രിയിലേക്കും അന്വേഷണം നീളുന്നു എന്ന സൂചനകൾ നേരത്തുതന്നെ പുറത്ത് വന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് മുൻമന്ത്രിയെ തന്നെ അന്വേഷണസംഘം ചോദ്യം ചെയ്തതിലൂടെ വ്യക്തമാകുന്നത്. സ്പോൺസറെ തിരഞ്ഞെടുത്തത് മുതൽ പദ്ധതിയിൽ ഉടനീളം സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സ്പോൺസർക്ക് വഴിവിട്ട സഹായം ചെയ്തു എന്നുള്ളതാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങളും SIT ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. നേരത്തെ ടാക്സ് തട്ടിപ്പിൽ സ്പോൺസറെ സഹായിക്കാൻ മന്ത്രി ഇടപെട്ടു എന്ന GST ഉദ്യോഗസ്ഥരുടെ നിർണായക മൊഴിയും SIT ക്ക് ലഭിച്ചിരുന്നു. കൂടാതെ വി അബ്ദുറഹിമാൻ്റെ പേഴ്സണൽ സ്‌റ്റാഫിൽ ഉണ്ടായിരുന്നവരുടെ മൊഴിയും കുരുക്ക് മുറുക്കുന്നതാണ്. വി അബ്ദുറഹിമാൻ്റെ മൊഴി വിവരങ്ങൾ കൂടി പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് SIT ഡിജിപിക്ക് കൈമാറും. റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.





































