26.3 C
Kollam
Friday 16th October, 2026 | 09:36:47 PM
Home News Local ലോക ഭക്ഷ്യ ദിനം ആചരിച്ചു

ലോക ഭക്ഷ്യ ദിനം ആചരിച്ചു


കൊട്ടാരക്കര :കുളക്കട ഉപജില്ലാതല ഭക്ഷ്യ ദിനാചരണം ജി എൽ പി എസ് പൂവറ്റൂരിൽ നടന്നു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രിയ പി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് കവിരാജ് അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ സുമ നാടൻ പലഹാര
പ്രദർശനം ഉദ്ഘാടനം ചെയ്തു.കൊട്ടാരക്കര ഫുഡ് സേഫ്റ്റി ഓഫീസർ നിഷാ റാണി ബോധവൽക്കരണ ക്ലാസ് നയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിനോദ് കുമാർ
ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ശ്രീലേഖ എ എൽ , നൂൺ മീൽ ഓഫീസർ മനു വി കുറുപ്പ്,വാർഡ് മെമ്പർ അനില എ ,ഭക്ഷ്യസുരക്ഷ വിഭാഗം ജീവനക്കാരായ ദിവ്യ,അർജുൻ,എം പി ടി എ പ്രസിഡൻറ് സൂര്യ ബിനോദ് എന്നിവർ സംസാരിച്ചു.
പ്രഥമാദ്ധ്യാപിക വിനിത ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ സൂര്യ നന്ദിയും പറഞ്ഞു
കുട്ടികൾക്കായി ഭക്ഷ്യ സുരക്ഷ പരിശോധനാ ലാബിൻ്റെ പ്രദർശനം സംഘടിപ്പിച്ചു.പരിപാടിയോട് അനുബന്ധിച്ച് കുട്ടികൾ നാടൻ പലഹാരം പ്രദർശനം നടത്തി.ഉപജില്ലയിലെ എല്ലാ സ്കൂളുകളിലും വിവിധങ്ങളായ പരിപാടികളോടെ ഭക്ഷ്യ ദിനം ആചരിച്ചു.
പടം:കുളക്കട ഉപജില്ലാതല ഭക്ഷ്യ ദിനാചരണം ജി എൽ പി എസ് പൂവറ്റൂരിൽ
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രിയ പി ഉദ്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here