26.2 C
Kollam
Sunday 8th November, 2026 | 10:41:52 AM
Home News Local പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ നടന്ന കുട്ടികളുടെ കവിയരങ്ങ് വേറിട്ടതായി

പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ നടന്ന കുട്ടികളുടെ കവിയരങ്ങ് വേറിട്ടതായി

Advertisement

പൂയപ്പള്ളി:വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ കവിയരങ്ങ് വേറിട്ടതായി.ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ 27 കുട്ടികൾ പങ്കെടുത്തു.സ്വന്തമായി എഴുതിയ കവിതകൾ അവർ തന്നെ ചൊല്ലി അവതരിപ്പിച്ചു.സ്കൂൾ പ്രഥമാധ്യാപിക കെ.കലാദേവി ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം ജില്ലാ അസി.കോഡിനേറ്ററും സ്കൂൾ കൺവീനറുമായ ഡി.സുജാത അധ്യക്ഷത വഹിച്ചു.സീനിയർ അസി.എസ്.സിന്ധു, അധ്യാപകരായ വേണുറോയ്,നജീമ ബീഗം,സജീന ബീവി,സ്മിത സോമൻ,ജയശ്രീ.വി,ചിത്ര എ.ജി,ആശാദേവി.കെ എന്നിവർ പ്രസംഗിച്ചു.