26.2 C
Kollam
Sunday 8th November, 2026 | 10:01:24 AM
Home News Kerala ഡോക്ടർ പ്രതിയായ ബലാത്സംഗക്കേസ്; ജോൺസൺ കെ. വർഗീസ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി വിവരം, ലുക്കൗട്ട് നോട്ടീസ്...

ഡോക്ടർ പ്രതിയായ ബലാത്സംഗക്കേസ്; ജോൺസൺ കെ. വർഗീസ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി വിവരം, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

Advertisement

കൊച്ചി: ഡോക്ടർ പ്രതിയായ ബലാത്സംഗക്കേസിൽ ജോൺസൺ കെ. വർഗീസിനെ പിടികൂടാനാകാതെ പൊലീസ്. പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചു.
പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പരാതിക്കാരി നേരിട്ട മാനസികാഘാതത്തിന്റെ പശ്ചാത്തലത്തിൽ അതിക്രമം നടന്ന സ്ഥലമുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിനായി പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കേണ്ടതുണ്ടെന്നും പൊലീസ് കരുതുന്നു.
അതിനിടെ, ഡോക്ടർ ജോൺസൺ കെ. വർഗീസിനെ മർദിച്ചെന്ന കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് പുറമേ സംഭവത്തിൽ പങ്കുള്ള മറ്റുള്ളവരെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കടവന്ത്ര പൊലീസാണ് കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here