ശാസ്താംകോട്ട:യുപിഐ ഇടപാടിൽ എം.ഡി.ആർ നടപ്പാക്കുന്നതിനെതിരെ ശാസ്താംകോട്ടയിൽ വ്യാപാരികൾ പ്രതിഷേധിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ശാസ്താംകോട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനം നടത്തി.നിയോജക മണ്ഡലം ജനറൽ സെക്രെട്ടറി എ.നിസാം,യൂണിറ്റ് പ്രസിഡന്റ് മാർട്ടിൻ ഗിൽബർട്ട്,ഭാരവാഹികളായ രാംകുമാർ,തുണ്ടിൽ നവാസ്,റഷീദ് വട്ടവിളഎസ്.ദിലീപ് കുമാർ, താജ്,എ.ജെ രവി, അനില കുമാരി,എ.സലിം, വിജയകുമാർ, റാസിഫ്, രാജീവ്,രാകേഷ് ഗുരുകുലം തുടങ്ങിയവർ നേതൃത്വം നൽകി.































