മണ്ണൂർ കാവ്.നന്മയും പ്രാർത്ഥനയും മനുഷ്യ ജീവിതത്തെ കൂടുതൽ ധന്യമാക്കുമെന്ന് അമൃതാനന്ദമായി മഠം ചീഫ് കോർഡിനേറ്റർ ബ്രഹ്മചാരി ശരണാമൃത ചൈതന്യ പറഞ്ഞു.ഇരുപത്തി ആറാമത് മണ്ണൂർക്കാവ് സംഗീതോത്സവം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്നേഹിക്കുക, സേവിക്കുക എന്നതാണ് ലോക സമാധാനത്തിനുള്ള നല്ല മാർഗ്ഗം.ഒരു പുഞ്ചിരി, ഒരു ആശ്വാസ വാക്ക് പോലും മഹത്തായ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് രവിമൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ് ചാമവിള,ട്രഷറർ വി. ആർ.സനിൽ ചന്ദ്രൻ, വൈസ് പ്രസിഡന്റ് റ്റി.സുരേന്ദ്രൻ പിള്ള ജോയിന്റ് സെക്രട്ടറി ഡി.ഗുരുദാസൻ,അംഗങ്ങളായ ശ്രീശൈലം ശിവൻപിള്ള,അജി jശ്രീക്കുട്ടൻ പ്രസാദ് മണ്ണൂർക്കാവ്,വി.രാജീവ്,ഉണ്ണി പ്രാർത്ഥന, സുരേഷ്മദനവിലാസം,അഡ്വ. ആർ.പ്രകാശ്കുമാർ ,രതീഷ് കാക്കര, ജയകൃഷ്ണൻ കാളിയേഴത്ത് തുടങ്ങിയവർ സംസാരിച്ചു.
മണ്ണൂർക്കാവ് സംഗീതോത്സവത്തിൽ ഇന്ന് ഡി.ജി.പി എസ്.ശ്രീജിത്തിന്റെ സംഗീതാരാധന.
മണ്ണൂർക്കാവ്:മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന ഇരുപത്തി ആറാമത് മണ്ണൂർക്കാവ് സംഗീതോത്സവത്തിൽ ഇന്ന്(15.10.26) കേരള ഡി.ജി.പി.എസ്.ശ്രീജിത്ത് ഐ. പി.എസ്.സംഗീതാരാധന നടത്തും.വൈകിട്ട് 6.45 നാണ് കച്ചേരി.
നാളെ സംഗീതാരാധന ഡോ.ജി.എസ്.ബാലമുരളി നയിക്കും.
ക്ഷേത്രത്തിൽ നടന്നു വരുന്ന നവാഹ യജ്ഞത്തിൽ ഇന്ന് നവഗ്രഹപൂജ,
സർവൈശ്വര്യപൂജ എന്നിവയും ഉണ്ടാകും.































