27 C
Kollam
Tuesday 13th October, 2026 | 09:29:18 AM
Home News Breaking News സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്; പന്തൽ നിർമ്മാണത്തിൽ അപാകതകളെന്ന് എഫ്ഐആർ

സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്; പന്തൽ നിർമ്മാണത്തിൽ അപാകതകളെന്ന് എഫ്ഐആർ

തൃശ്ശൂര്‍: തൃശ്ശൂരിൽ സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്. അക്വാട്ടിക് കോംപ്ലക്സിൽ താൽക്കാലിക പന്തൽ നിർമ്മിച്ചതിൽ വീഴ്ച എന്നാണ് എഫ്ഐആർ. പന്തൽ നിർമ്മാണത്തിൽ അപാകതകള്‍ ഉണ്ടെന്നും ഷീറ്റുകൾ നട്ടും ബോൾട്ടും ഉപയോഗിച്ച് ഉറപ്പിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.

Also Read: മാസപ്പടി കേസ്: രണ്ട് എസ്ഐടികൾ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം; പിണറായിയുടെയും റിയാസിൻ്റെയും കേസുകൾ വെവ്വേറേ അന്വേഷിക്കും

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽക്കുളത്തിന്റെ താൽക്കാലിക മേൽക്കൂര തകർന്നുവീണ് പത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് പരിക്കേറ്റത്. ശക്തമായ മഴയിലും കാറ്റിലും ഗാലറിയുടെ താൽക്കാലിക ഷീറ്റുകൾ പറന്നുപോവുകയും തകർന്നു വീഴുകയുമായിരുന്നു. പരിക്കേറ്റവരിൽ നാല് കുട്ടികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽ വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ ഡിഡിഇയുടെ റിപ്പോർട്ട്

സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ തൃശ്ശൂർ ഡിഡിഇയുടെ റിപ്പോർട്ടിൽ വിചിത്ര ന്യായീകരണം. സംഘാടനത്തിലെ വീഴ്ച മറച്ചുവയ്ക്കുന്ന റിപ്പോർട്ടിൽ പഴി കാറ്റിനും മഴയ്ക്കും ആണ്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടകാരണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ന്യായീകരണം. ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ കായിക വകുപ്പിന് ഉത്തരവാദിത്വമില്ല എന്ന മന്ത്രി ഒജെ. ജനീഷിന്റെ നിലപാട് ഏറെ ചർച്ച ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here