27 C
Kollam
Tuesday 13th October, 2026 | 09:31:21 AM
Home News Local ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹിക നീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു.   11, 12, 13 വിഭാഗത്തില്‍പ്പെട്ട നോമിനേഷനുകള്‍ സാമൂഹിക നീതി ഡയറക്ടര്‍ക്ക് നേരിട്ടും മറ്റുള്ളവ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. അവാര്‍ഡിനായി ഭിന്നശേഷി നോമിനേഷനുകള്‍ നേരിട്ട് വ്യക്തികള്‍/സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല. എന്നാല്‍ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അര്‍ഹരായ വ്യക്തികളെ/സ്ഥാപനങ്ങളെ നാമനിര്‍ദേശം ചെയ്യാം. നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 25.
ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും  മെമന്റോയും ചേര്‍ന്നതാണ് അവാര്‍ഡ്.  ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക്/പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍ ജി ഒ സ്ഥാപനങ്ങള്‍/ മികച്ച പുനരധിവാസ കേന്ദ്രം, മികച്ച മാതൃക വ്യക്തി (ഭിന്നശേഷിയുള്ള വ്യക്തി), മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം), കല/സാഹിത്യം/കായിക മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികള്‍ (ഭിന്നശേഷി വിഭാഗം), ഭിന്നശേഷി സൗഹൃദ സ്ഥാപനം, ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍ എന്നിവയുള്‍പ്പെടെ 16 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. നോമിനേഷനോടൊപ്പം നിര്‍ദിഷ്ട മാതൃകയില്‍ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങള്‍ പ്രകാരമുള്ള  മറ്റ് രേഖകളും ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്:   ജില്ലാ സാമൂഹിക നീതി ഓഫീസ്. ഫോണ്‍:   0474 2790971.

LEAVE A REPLY

Please enter your comment!
Please enter your name here