27 C
Kollam
Tuesday 13th October, 2026 | 09:29:00 AM
Home News Local അഗ്രിസ്റ്റാക്ക് കര്‍ഷക രജിസ്ട്രിയില്‍ കൃഷിഭൂമിയുടെ വിവരങ്ങള്‍ പുതുക്കണം

അഗ്രിസ്റ്റാക്ക് കര്‍ഷക രജിസ്ട്രിയില്‍ കൃഷിഭൂമിയുടെ വിവരങ്ങള്‍ പുതുക്കണം

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന്റെ ഭാഗമായുള്ള അഗ്രിസ്റ്റാക്ക് കര്‍ഷക രജിസ്ട്രിയില്‍ നേരത്തെ ഫാര്‍മര്‍ ഐ ഡി നേടിയ കര്‍ഷകര്‍ മുഴുവന്‍ കൃഷിഭൂമികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്ട്രി അപ്ഡേറ്റ് ചെയ്യണമെന്ന് കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് അറിയിച്ചു. തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഒരു കൃഷിഭൂമിയുടെ വിവരങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളൂ. നിലവില്‍ മറ്റ് കൃഷിഭൂമികളുടെ വിവരങ്ങള്‍ കൂടി ചേര്‍ക്കാനുള്ള സൗകര്യം പോര്‍ട്ടലിലും ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന കാര്‍ഷിക പദ്ധതികള്‍, സബ്‌സിഡികള്‍, പി എം എഫ് ബി വൈ, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ്, വളം വിതരണം തുടങ്ങിയ ആനുകൂല്യങ്ങള്‍ ഭാവിയില്‍ ഫാര്‍മര്‍ ഐ ഡിയും രജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ വിസ്തൃതിയും അടിസ്ഥാനമാക്കിയാകും ലഭിക്കുക.  ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ എത്രയും വേഗം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. വിവരങ്ങള്‍ സ്വയം ചേര്‍ക്കുന്നതിനുള്ള യൂസര്‍ മാനുവല്‍ കൃഷി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍, കൃഷിഭവനുകള്‍ എന്നിവയുടെ സേവനങ്ങളും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം.  യൂസര്‍ മാനുവല്‍ ലിങ്ക്: https://keralaagriculture.gov.in/en/farmer-registry/

LEAVE A REPLY

Please enter your comment!
Please enter your name here