കൊല്ലം തപാല്‍ ഡിവിഷനും കൊല്ലം സിവില്‍ സ്റ്റേഷനും സംയുക്തമായി കലക്ട്രേറ്റിലെ ഐ ടി ഹാളില്‍ ഒക്ടോബര്‍ 14, 15 തീയതികളില്‍ രാവിലെ 9. 30 മുതല്‍ വൈകിട്ട് അഞ്ച് വരെ ആധാര്‍, പോസ്റ്റ് ഓഫീസ് അക്കൗണ്ട് ആന്റ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് മേള സംഘടിപ്പിക്കും.
പുതിയ ആധാര്‍ എടുക്കുന്നതിനുള്ള അവസരം (18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രം), നിലവിലെ ആധാറിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള സൗകര്യം, ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, ഡെമോഗ്രാഫിക് അപ്‌ഡേഷന്‍,, ആധാറിലെ രേഖകളുടെ അപ്‌ഡേഷന്‍, കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ അപ്‌ഡേഷന്‍ എന്നീ സേവനങ്ങള്‍ക്ക് പുറമേ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി, പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, പോസ്റ്റ് ഓഫീസ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയില്‍ ചേരാനുള്ള അവസരവും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446676542, 9744535101, 9605432487.


























