പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തിന്റെയും നിതി ആയോഗ് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലിന്റെ ഭാഗമായ മോക് ഡ്രില്‍ ഇന്ന് ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കലക്ട്രേറ്റില്‍ നടക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയായി അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കം ഉറപ്പുവരുത്തുന്നതിനാണ് അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
‘വ്യോമാക്രമണവും അത് മൂലം സംഭവിക്കുന്ന അഗ്‌നി ബാധയും കെട്ടിടങ്ങളുടെ തകര്‍ച്ചയും’ എന്ന സാങ്കല്പിക സാഹചര്യം മുന്‍നിര്‍ത്തിയാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. റവന്യു, പൊലീസ്, അഗ്‌നിരക്ഷാ സേന, ആരോഗ്യം എന്നീ വകുപ്പുകള്‍ മോക് ഡ്രില്ലില്‍ പങ്കെടുക്കും. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സജീവ പങ്കാളിത്തത്തോടെ നടക്കുന്ന മോക് ഡ്രില്ലില്‍ എയര്‍ റെയ്ഡ് സൈറണ്‍, ഫയര്‍ എഞ്ചിനുകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ ഉപയോഗിക്കും. മോക് ഡ്രില്‍ പരിശീലന പരിപാടി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


























