തേവലക്കര: തേവലക്കര ഗേൾസ് ഹൈസ്കൂളിൽ പിങ്ക് സ്മൈൽ പദ്ധതിക്ക് തുടക്കമായി. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കരുനാഗപ്പള്ളി ബ്രാഞ്ച് സി ഡി എച്ച് വിങ്ങിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്ക് ഒരു വർഷത്തേക്ക് സാനിറ്ററി നാപ്കിൻസ് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സായ കെ. ബബിത, സുഹൈൽ ട്രൂ ലൈവ് എന്നിവർ ചേർന്നു നിർവഹിച്ചു.
സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഇ അനീസ് അധ്യക്ഷത വഹിച്ചു. ഐ ഡി എ കരുനാഗപ്പള്ളി ബ്രാഞ്ച് സി ഡി എച്ച് കൺവീനർ ഡോ: ആതിര എസ് മോഹൻ പദ്ധതി വിശദീകരിച്ചു. ഐ ഡി എ കരുനാഗപ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് ഡോ. രഞ്ജിത് കുമാർ, സെക്രട്ടറി ഡോ.എസ്. രത്നകുമാർ, മെമ്പർമാരായ ഡോ. മുഹമ്മദ് ഷമീർ, ഡോ. സ്വാതി ബലദേവ്, ഡോ. ഫാത്തിമ അസനാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദ്ദീൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി ബീന നന്ദിയും പറഞ്ഞു
































