ശാസ്താംകോട്ട. രാജഗിരി ഭാഗത്ത് വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കുന്നുകൂട്ടി വച്ചിരിക്കുന്ന തായി പരാതി രാജഗിരി പള്ളിക്ക് വടക്ക് വളവിലും തെക്കു ഭാഗത്തുമായി രണ്ടിടത്ത് ആണ് പ്ലാസ്റ്റിക് താൽക്കാലിക ശേഖരണ കേന്ദ്രത്തിൽ കുന്നു കൂടി കിടക്കുന്നത്.
ഹരിത കർമ്മ സേന മാസങ്ങൾ മുമ്പാണിത് കൂട്ടിവച്ചത് . കൂടുതൽ മാലിന്യം എത്തിച്ച തല്ലാതെ ഇതു നീക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു പഞ്ചായത്ത് അംഗത്തോടു പരാതിപ്പെട്ടിട്ടും ഗുണമുണ്ടായില്ല. ഇവിടം കാടുകയറി പട്ടിയും കുരങ്ങും മറ്റും താവളമാക്കിയെന്നും പരാതിയുണ്ട്
































