29.9 C
Kollam
Wednesday 14th October, 2026 | 03:16:39 PM
Home News National സാറയുടെ പിറന്നാളിന് ഗില്ലുമെത്തിയോ? വൈറലായി ദൃശ്യങ്ങൾ; വീണ്ടും പ്രണയച്ചർച്ചകൾ

സാറയുടെ പിറന്നാളിന് ഗില്ലുമെത്തിയോ? വൈറലായി ദൃശ്യങ്ങൾ; വീണ്ടും പ്രണയച്ചർച്ചകൾ

സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറയുടെ 29-ാം പിറന്നാളാഘോഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലും പങ്കെടുത്തോ? സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായ ചർച്ച ഇതാണ്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെയും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സാറയോ ഗില്ലോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ഇരുവരുടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ പലപ്പോഴും പ്രണയച്ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇതിനിടെയാണ് സാറയുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോ വീണ്ടും അഭ്യൂഹങ്ങൾക്ക് വഴിവച്ചത്.

മുംബൈയിലെ ആഡംബര റസ്റ്ററന്റായ ഗൈജിനിലാണ് സാറ സുഹൃത്തുക്കൾക്കായി പിറന്നാൾ പാർട്ടി സംഘടിപ്പിച്ചത്. ആഘോഷത്തിനിടെ സാറ ഒരു യുവാവിനെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ യുവാവ് ഗില്ലാണെന്ന് സ്ഥിരീകരിക്കാനായിരുന്നില്ല.

ഗില്ലിനോട് സാദൃശ്യമുള്ള ഒരു യുവാവ് പാർട്ടിയിലെത്തുന്നതായി അവകാശപ്പെടുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെയാണ് ചർച്ചകൾ വീണ്ടും സജീവമായത്. പിറന്നാൾ ആഘോഷത്തിനുശേഷം സാറ മടങ്ങുന്നതിനിടെയുള്ള ദൃശ്യങ്ങളാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. വാതിലിനരികിൽ നിന്ന് സുഹൃത്തുക്കളോട് യാത്രപറയുന്ന ദൃശ്യങ്ങളാണിതെന്നും ചിലർ പറയുന്നു.

എന്നാൽ വിഡിയോയുടെ ആധികാരികതയോ ദൃശ്യങ്ങളിലുള്ളത് ശുഭ്മൻ ഗിൽ തന്നെയാണോ എന്ന കാര്യത്തിലോ സ്ഥിരീകരണമില്ല. അതിനാൽ ഗിൽ പാർട്ടിയിൽ പങ്കെടുത്തെന്ന പ്രചാരണവും അഭ്യൂഹമായി തുടരുകയാണ്.

സാറയുടെ സഹോദരൻ അർജുൻ തെൻഡുൽക്കറുടെ ഭാര്യ സാനിയ ചന്ദോക്കും മറ്റു സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജാപ്പനീസ് ശൈലിയിലുള്ള ആഡംബര റസ്റ്ററന്റായ ഗൈജിനിലായിരുന്നു പാർട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here