Home News Breaking News ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമത്തിലെ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തു

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമത്തിലെ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തു

Advertisement

തിരുവനന്തപുരം.ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമത്തിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ ദിനകറിനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം റെയ്ഡ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ സമയത്ത് കൈകൊണ്ടും കമ്പുകൊണ്ടും തല്ലിത്തകർക്കാൻ നേതൃത്വം നൽകിയത് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ബ്രാഞ്ച് അംഗമായ ഈ ദിനകറാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

കേസിൽ ഉൾപ്പെട്ട ആറ്റുകാൽ മുൻ കൗൺസിലർ ഉണ്ണി, പാളയം സന്തോഷ് എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികളെ പിടികൂടാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ആദ്യം പിടികൂടിയ പ്രതികളില്ർ അഞ്ചുപേരുടെ ജാമ്യാപേക്ഷയില്ർ ഇന്ന് ഉത്തരവുണ്ടാകും. കേസില്ർ ഇന്നലെ ഇരു വിഭാഗങ്ങളുടെയും വാദം കേട്ടിരുന്നു. ഇന്നലെ റിമാന്ർറിലായ 11 പേരും ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും.

Advertisement