ആലപ്പുഴ.ജി സുധാകരനെതിരെ അഴിമതി ആരോപണവുമായി സിപിഎം. സിപിഎമ്മിനോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന സുധാകരനെ നിശബ്ദനാക്കുംവരെ പ്രക്ഷോഭത്തിനാണ് മുകളില്‍നിന്നും ആശീര്‍വാദം ലഭിച്ചതെന്നാണ് സൂചന. എച്ച് സലാംആണ് അഴിമതി ആരോപണം ഉന്നയിച്ചത്. ഇന്ന് സുധാകരന്റെ എംഎൽഎ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തും
2021ൽ സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടും കരാറുകാരിൽ നിന്നും പണം പിരിച്ചു. പാലത്ര കൺസ്ട്രക്ഷൻസിന്റെ കയ്യിൽ നിന്ന് എത്ര രൂപ വാങ്ങിയതെന്ന് ഞങ്ങൾക്കറിയാം.മകൻറെ പേരിൽ പുതുതായി പറവൂരിൽ ഭൂമി വാങ്ങിയത് എങ്ങനെ.കരാറുകാരുടെ കയ്യിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കണം.പണം വാങ്ങിയതിന്റെ രേഖകളടക്കം ഞങ്ങളുടെ കൈയിലും ഉണ്ട്
അവധാനത കാണിക്കുമ്പോൾ തലയിൽ കയറാൻ ശ്രമിക്കരുത്. ധൈര്യമുണ്ടെങ്കിൽ വാങ്ങിയ പണത്തിന്റെ കണക്ക് പുറത്ത് പറയട്ടെ.വേദി നോക്കാതെ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് സുധാകരൻ ശീലമാക്കി.ഞങ്ങളും തിരികെ പ്രതികരിക്കാൻ തുടങ്ങിയാൽ എന്തുണ്ടാകും എന്ന് സുധാകരന് അറിയാം.സിപിഎം കാണിക്കുന്ന മാന്യത ദൗർബല്യമായി കണക്കാക്കരുത്
ഇനി ഒരു വിട്ടുവീഴ്ചയും സുധാകരനോട് ഉണ്ടാകില്ലെന്നാണ് നേതാക്കളുടെ പ്രഖ്യാപനം.

































