30.1 C
Kollam
Friday 9th October, 2026 | 03:22:14 PM
Home News Breaking News ഹിമാചൽ പ്രദേശ് സ്വദേശി രാകേഷ് സിംഗ് റാണക്കു വേണ്ടി ഇന്ന് രാവിലെ മുതല്‍ തിരച്ചിൽ

ഹിമാചൽ പ്രദേശ് സ്വദേശി രാകേഷ് സിംഗ് റാണക്കു വേണ്ടി ഇന്ന് രാവിലെ മുതല്‍ തിരച്ചിൽ

വയനാട്. മണ്ണിടിച്ചിൽ ഉണ്ടായ വയനാട് കള്ളാടിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെ തിരച്ചിൽ പുനരാരംഭിക്കും. തുരങ്കപാത നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായ ഹിമാചൽ പ്രദേശ് സ്വദേശി രാകേഷ് സിംഗ് റാണക്കു വേണ്ടിയാണ് തിരച്ചിൽ. മീനാക്ഷി പാലത്തോട് ചേർന്ന ഭാഗത്തും പുഴയിലും ആണ് തിരച്ചിൽ. ഇന്നലെ പശ്ചിമബംഗാൾ സ്വദേശി രാകേഷ് ഉച്ചൈത്തിൻ്റെ മൃതദേഹമാണ് ലഭിച്ചത്. മീനാക്ഷി പാലത്തിൻറെ 2 കിലോമീറ്റർ താഴെ നിന്നുമായിരുന്നു മൃതദേഹം കിട്ടിയത്.

ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7 ആയി. അതേസമയം മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കൊങ്കൺ റെയിൽവേ ഉന്നതതല സമിതി രൂപീകരിച്ചു. സമിതിയിൽ മുതിർന്ന ഉദ്യോഗസ്ഥർ
അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൊങ്കൺ റെയിൽവേ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സർക്കാർ തല വിദഗ്ദ്ധ സമിതിയുടെ രൂപീകരണവും ഉടൻ ഉണ്ടാകും.