27.5 C
Kollam
Friday 9th October, 2026 | 08:22:20 PM
Home News Local പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം പുതുതായി നിർമിച്ച ദുര്യോധന കൺവൻഷൻ സെന്റർ കേന്ദ്രമന്ത്രി സുരേഷ് ഗോപി...

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം പുതുതായി നിർമിച്ച ദുര്യോധന കൺവൻഷൻ സെന്റർ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാട നം ചെയ്തു

ശാസ്താംകോട്ട. പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം പുതുതായി നിർമിച്ച ദുര്യോധന കൺവൻഷൻ സെന്റർ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാട നം ചെയ്തു.

സംസ്‌ഥാനത്തെ തന്നെ ആചാരപ്പെരുമ നിലനിൽക്കുന്ന പ്രധാനമായ കേന്ദ്രമാണ് മലനട യെന്നും ക്ഷേത്രം നിർമിച്ച കൺവൻഷൻ സെന്റ്റർ സാധാരണക്കാരായ പെൺകുട്ടികളുടെ വിവാഹത്തിന് വലിയ ആശ്രയമായി മാറുമെന്നും അദ്ദേഹം പറ ഞ്ഞു. മലനട ക്ഷേത്രത്തിലും മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിലും സുരേഷ് ഗോപി ദർശനം നടത്തി.

കൊടിക്കുന്നിൽ സുരേഷ് എം പി പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതി പ്രസിഡന്റ് കെ.ര വി അധ്യക്ഷത വഹിച്ചു. എം എൽഎമാരായ സി.ആർ.മഹേഷ്, പഴകുളം മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, ജില്ലാ പഞ്ചായത്തം ഗം എ.റമീസ്, പഞ്ചായത്ത് പ്രസിഡന്റ് വിനു ഐ.നായർ, വൈസ് പ്രസിഡന്റ് കെ.മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിഖിൽ മനോഹർ, അസൂറഅർത്തിയിൽ, വാർഡംഗം ബി. കെ.കല, ദേവസ്വം ഭരണസമിതി സെക്രട്ടറി ജി.ബിജുകുമാർ,

വൈസ് പ്രസിഡന്റ് ശ്രീനിലയം സുരേഷ്, ട്രഷറർ കെ.ആനന്ദൻ എന്നിവർ പ്രസംഗിച്ചു