28.9 C
Kollam
Friday 9th October, 2026 | 07:20:47 PM
Home News Local ഓച്ചിറയില്‍ തട്ടുകടയിലെ ചെറിയ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു അഗ്നിബാധ

ഓച്ചിറയില്‍ തട്ടുകടയിലെ ചെറിയ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു അഗ്നിബാധ

ഓച്ചിറ .ടൗണിൽ കെഎസ് ആർ ടിസി ബസ് സ്റ്റേഷന് സമീപം കപ്പലണ്ടി വ്യാപാരം നടത്തിയ തട്ടുകടയിലെ ചെറിയ പാചകവാ തക സിലിണ്ടർ പൊട്ടിത്തെറിച്ചു. കട പൂർണമായി കത്തി നശിച്ചു. കടയുടമ വലിയകുളങ്ങര പുന്തല സ്വദേശി അഷറഫ് (54) ചെറിയപൊള്ളലേറ്റ് ഓച്ചിറയിലെ സ്വകാ ര്യ ആശുപത്രിയിൽ ചികിത്സയി ലാണ്. കടയിലെ സ്റ്റൗവിൽ നി ന്നു സിലിണ്ടറിലേക്കുള്ള ട്യൂ ബിൽ നിന്നു പാചകവാതക ചോർച്ച ഉണ്ടായതായി സംശയി ക്കുന്നു.

തീ പടരുന്നതിനു മുൻപ് അഷറഫ് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴം രാത്രി 10.30നു ആയിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ നിന്നെ ത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയാണ് തീ പൂർണമായി അണച്ചത്.