ഓച്ചിറ. പടനിലത്ത് വ്യാപാരിയിൽ മൂന്ന് ലക്ഷം രൂപ ഗുണ്ടാ പിരിവ് ചോദിച്ചത് കൊടുക്കാത്ത തിനെ തുടർന്ന് യുവാവിന്റെ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി ആക്രമിച്ച ശേഷം പണം തട്ടാൻ ശ്രമിച്ച മൂന്ന് ഗുണ്ടകളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാപ്പ കേസിൽ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതികളായ സംഘമാണ് ഗുണ്ടാപ്പിരിവു നടത്താൻ ശ്രമിച്ചത്. സംഭവ ത്തിൽ ഗുണ്ടാപ്പിരിവിന് ക്വട്ടേ ഷൻ നൽകിയവരെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു
കൃഷ്ണപുരം തെക്ക് കൊച്ചു മുറി വലിയത്ത് വീട്ടിൽ മത്തി ആഷിഖ് എന്നു വിളിക്കുന്ന ആഷിഖ് (26), പുതിയകാവ് പുന്നക്കുളം ബിൻഷാദ് മൻസിൽ ബിൻഷാദ് (26), കൃഷ്ണപുരം മണയ്ക്കാട്ട് ചിറയിൽ അൻഷാദ് (31) എന്നിവരെയാണ് ഓച്ചിറ പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇവർക്ക് ഗുണ്ടാ പിരിവിന് ക്വട്ടേഷൻ നൽകിയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രവൃശ്ചികോല്‍സവത്തോട് അനുബന്ധിച്ച് അമ്യൂസ്മെൻ്റ് കാർണിവൽ നടത്തുന്ന പാലക്കാട് ചിറ്റൂർ സ്വദേശി യോടാണു മൂന്ന് ലക്ഷം രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടത് . പണം നൽകാത്തതിനെ തുടർന്ന് കാർണിവലെ ജീവനക്കാര നായ ചിറ്റൂർ സ്വദേശി സാഗർ ബാദിഷ ഇബ്രാഹിമിനെയാണ് ചൊവ്വാഴ്ച രാത്രി 9നു അമ്യൂ സ്മെന്റ് കാർണിവൽ കയറി കത്തി കഴുത്തിൽ വച്ച ശേഷം ക്രൂരമായി മർദിച്ചത്.
ഓച്ചിറയിൽ വ്യശ്ചികോ ത്സവത്തോട് അനുബന്ധിച്ചു എത്തുന്ന വ്യാപാരികളെ ഭീഷ ണിപ്പെടുത്തി വ്യാപകമായി ഗു ണ്ടാ പിരിവ് നടത്തുന്ന സംഘമു ണ്ടെന്നും ഇവരെ അമർച്ച ചെയ്യു മെന്നും ഇതിനായി പ്രത്യേക സം ഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കരു നാഗപ്പള്ളി പൊലീസ് ഇൻസ്പെ ക്ടർ ജി.ഗോപകുമാർ പറഞ്ഞു. ഓച്ചിറ എസ്എച്ച്‌ഒ ബി.അഭിജിത്ത്. എസ്ഐ ജയരാജ് പണി ക്കർ, ഗ്രേഡ് എസ്ഐ അനിൽ കുമാർ, സീനിയർ സിവിൽ പൊ ലീസ് ഓഫിസർമാരായ വൈശാ ഖ്, അഫ്സൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ കരുനാഗപ്പള്ളി മജി സ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



































