ഓച്ചിറ . മതേതര ജനാധിപത്യഭാരതത്തെ തകർക്കാൻ വോട്ടർപട്ടികയിൽ കൃത്രിമത്വം കാട്ടി ജനാധിപത്യ ധ്വംസനം നടത്തുന്ന മുഖ്യതെരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേ തൃത്വത്തിൽ രാജ്യവ്യാപകമായി നടന്നു വരുന്ന പോരാട്ട സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗാന്ധിദർശൻ സമിതി കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന രാപ്പകൽ സമരം (ഇന്ന്നവംബർ (14 ശനിയാഴ്ച )വൈകിട്ട് 4 മണി മുതൽ നാളെ രാവിലെ 10 മണിവരെ ഓച്ചിറയിൽ നടക്കും.
ഇന്ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം സി. ആർ. മഹേഷ് എം. എൽ . എ.ഉദ്ഘാടനം ചെയ്യും ഡി സി സി പ്രസിഡൻ്റ് പി. രാജേന്ദ്രപ്രസാദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബി. എസ്. വിനോദ് , ഓച്ചിറ ടൗൺ മസ്ജിദ് ചീഫ് ഇമാം ഹാരിസ് മൗലവി റഷാദി, സ്വാമി സുനിൽ സിത്താരാ , എൽ.കെ. ശ്രീ ദേവി തുടങ്ങി യരാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സംസാരിക്കും ജില്ലാ പ്രസിഡൻറ് എം. വി. ഹെൻട്രി അദ്ധ്യക്ഷനാകും നാളെ രാവിലെ 9 മണിക്ക് നടക്കുന്ന സമാപനസമ്മേളനം യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ ഉദ്ഘാടനം ചെയ്യും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മോഹനൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് .കൃഷണകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ നജീം മണ്ണേൻ,വരുൺ ആ ലപ്പാട് തുടങ്ങിയവർ പ്രസംഗിക്കും സ്വാഗതസംഘംവൈസ് ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിക്കുമെന്ന് സംഘാടക സമിതഭാരവാഹികളായ മെഹർഖാൻ ചേന്നല്ലൂർ,ബാബുജി പട്ടത്താനം, നസിംബീവി,സരസ്വതിയമ്മ, മാര്യത്ത് ബീവി, ശശിധരൻപിള്ള ,കെ എസ് പുരം സത്താർ എന്നിവർ അറിയിച്ചു.



































