28 C
Kollam
Wednesday 30th September, 2026 | 10:18:12 AM
Home News Local റോഡ് പണിയുമായി ബന്ധപ്പെട്ട് ഓച്ചിറ പി.ഡബ്ല്യു.ഡി എ.ഇ ഓഫീസിന് മുന്നിൽ മനുഷ്യാവകാശ ഫോറത്തിന്റെ പിക്കറ്റിംഗ്

റോഡ് പണിയുമായി ബന്ധപ്പെട്ട് ഓച്ചിറ പി.ഡബ്ല്യു.ഡി എ.ഇ ഓഫീസിന് മുന്നിൽ മനുഷ്യാവകാശ ഫോറത്തിന്റെ പിക്കറ്റിംഗ്

ഓച്ചിറ.തഴവ പഞ്ചായത്തിലൂടെ കടന്നുപോകുന്ന മുല്ലശ്ശേരി കണ്ണമ്പള്ളി പടീറ്റതിൽ റോഡ് പുനർനിർമ്മിക്കുകയും, കരുക്കാവ് കലുങ്ക് മൂടിയിട്ട് അപകടം ഒഴിവാക്കുകയും, റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മനുഷ്യാവകാശ സാമൂഹിക നീതി ഫോറം തഴവ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓച്ചിറ പൊതുമരാമത്ത് ഇഞ്ചിനീയറെ തടഞ്ഞു വെക്കുകയും പ്രതിഷേധ ധർണ്ണ നടത്തുകയും ഉണ്ടായി. പിക്കറ്റിംഗ് സമരം ഫോറം ജനറൽ സെക്രട്ടറി തഴവാ സത്യൻ ഉദ്ഘാടനം ചെയ്തു. ഫോറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഉണ്ണി മുല്ലശ്ശേരി അധ്യക്ഷതവഹിച്ച യോഗത്തിൽ മെഹർഖാൻ ചേന്നല്ലൂർ, സലീം അമ്പിത്തറ, കെ.എസ്. പുരം സത്താർ, ഉണ്ണി കുശസ്ഥലി, *കൈപ്ലേത്ത് ഗോപാലകൃഷ്‌ണൻ, മഹേശ്വര പണിക്കർ, ഉണ്ണി ചാങ്ങേത്തറയിൽ എന്നിവർ ധർണയിൽ പങ്കെടുത്ത് സംസാരിച്ചു.

എസ്റ്റിമേറ്റ് പുതുക്കി നമുക്ക് അനുവദിച്ചു കിട്ടുന്ന ഒരു കോടി 80 ലക്ഷം രൂപയിൽ BM&BC മാതൃകയിൽ AVHS മുതൽ ടി തുകയിൽ ചെയ്യാൻ കഴിയുന്ന സ്ഥലംവരെ അനുവാദം കിട്ടിയാൽ നിർമ്മാണ പ്രവർത്തനം നടത്താമെന്ന് A.E ഉറപ്പുനൽകിയതിൻ്റെ അടിസ്ഥാനത്തിൽ പിക്കറ്റിങ് അവസാനിപ്പിച്ചു