30.2 C
Kollam
Wednesday 30th September, 2026 | 11:23:44 AM
Home News Local സ്കൂളില്‍ മനപൂര്‍വമായി കോഴി വേയ്സ്റ്റ് നിക്ഷേപിച്ച നിലയില്‍

സ്കൂളില്‍ മനപൂര്‍വമായി കോഴി വേയ്സ്റ്റ് നിക്ഷേപിച്ച നിലയില്‍

ശാസ്താംകോട്ട. പനപ്പെട്ടി ഗവ എല്‍പിഎസിന്‍ഡറെ വളപ്പിനുള്ളിലെ കുട്ടികള്‍ കൈ കഴുകുന്ന ടൈല്‍ ഒട്ടിച്ച സ്ഥലത്താണ് കോഴി മാലിന്യം നിക്ഷേപിച്ചതായി കണ്ടത്.

സ്കൂള്‍ വളപ്പില്‍ കടന്നാല്‍ മാത്രമേ ഇവിടെ മാലിന്യം നിക്ഷേപിക്കാനാവൂ എന്നതിനാല്‍ ആരോ സാമൂഹിക വിരുദ്ധര്‍ ഉയരമുള്ള മതില്‍ക്കെട്ട് കടന്ന് അകത്തെത്തി മാലിന്യം നിക്ഷേപിച്ചതായിരിക്കും എന്ന് അധ്യാപകര്‍ പറയുന്നു. നേരത്തേയും പലവട്ടം സ്കൂളിനു നേര്‍ക്ക് ഇത്തരത്തില്‍ അതിക്രമം നടന്നിട്ടുണ്ട്. പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്.