28 C
Kollam
Wednesday 30th September, 2026 | 09:19:55 AM
Home News Breaking News ബാറുകൾക്ക് പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാൻ അനുമതി നൽകിയ നടപടി പിൻവലിക്കുമെന്ന് ഹെെക്കോടതിയിൽ സർക്കാർ

ബാറുകൾക്ക് പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാൻ അനുമതി നൽകിയ നടപടി പിൻവലിക്കുമെന്ന് ഹെെക്കോടതിയിൽ സർക്കാർ

കൊച്ചി: ബാറുകൾക്ക് പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാൻ അനുമതി നൽകിയ നടപടി പിൻവലിക്കുമെന്ന് ഹെെക്കോടതിയിൽ സർക്കാർ. അഞ്ചു ലക്ഷം രൂപ അധിക ലൈസൻസ് ഫീ നൽകിയ ബാറുകളെയാണ് ഇത് ബാധിക്കുക. ഇതിനുള്ള നിർദ്ദേശം പരിഗണനയിലാണ്. കൊച്ചിയിൽ രാത്രി 11ന് ശേഷം ഡിജെ പാർട്ടികൾ നിരോധിച്ചതിനെതിരേ റാഡിസൺ ബ്ലൂ ഹോട്ടൽ ലൈസൻസി ഉദയംപേരൂർ സ്വദേശി മഹാദേവൻ സമർപ്പിച്ച ഹർജിയിലാണ് വിശദീകരണം.


നയപരമായ തീരുമാനവും ചട്ടഭേദഗതിയും ഉണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്. ബാർ സമയം നീട്ടി നൽകിയതുകൊണ്ടല്ലേ ഡി ജെ പാർട്ടികളും നീളുന്നതെന്നും ആ തീരുമാനം പിൻവലിക്കുന്നതല്ലേ പരിഹാരമെന്നും കോടതി ചോദിച്ചപ്പോളാണ് സർക്കാരിന്റെ വിശദീകരണം. ഹർജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ വിധി പറയാനായി മാറ്റി.