27.2 C
Kollam
Saturday 29th August, 2026 | 10:10:13 PM
Home News Breaking News കോട്ടയത്തെ ബാറുകളിലെ പണപ്പിരിവ്; എത്ര ഉന്നതനായാലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം ലിജു

കോട്ടയത്തെ ബാറുകളിലെ പണപ്പിരിവ്; എത്ര ഉന്നതനായാലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം ലിജു

കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു വ്യക്തമാക്കി.

Also Read: നമ്മുടെ പൊലീസ് വിചാരിച്ചാല്‍ ഇതൊക്കെപറ്റും, ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയ്ക്ക് നേരെ പീഡനശ്രമം നടത്തിയ കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

അഴിമതിയോട് ഒരു തരത്തിലുള്ള ഒത്തുതീർപ്പും സർക്കാരിന്റെ നയമല്ലെന്നും എത്ര ഉന്നതനായാലും കുറ്റം ചെയ്താൽ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സർവീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ സാംബശിവറാവു നേരിട്ടെത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ നേരിട്ടും ഏജന്റുമാർ മുഖേനയും പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടർന്ന് മൂന്ന് ദിവസം രഹസ്യ അന്വേഷണം നടത്തിയ ശേഷമായിരുന്നു നടപടി. ഇന്നലെ രാത്രി ഒൻപതുമണിയോടെ എക്‌സൈസ് കമ്മീഷണർ സാംബശിവറാവുവും വിജിലൻസ് എസ്.പി കൃഷ്ണകുമാർ ഐ.പി.എസും നേരിട്ടെത്തിയാണ് ബാറുകളിൽ പരിശോധന നടത്തിയത്.

ചങ്ങനാശ്ശേരിയിലെ ഒരു ബാറുടമ മുഖേനയാണ് മറ്റ് ബാറുകളിൽ നിന്ന് പണം ശേഖരിച്ച് ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാറുകളിൽ ഉദ്യോഗസ്ഥരും ഏജന്റുമാരും സന്ദർശനം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും മാസപ്പടി വിവരങ്ങളടങ്ങിയ ഡയറിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടാതെ, പണപ്പിരിവ് സംബന്ധിച്ച് ബാറുടമകൾ എക്‌സൈസ് കമ്മീഷണർക്ക് നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരെ ഉടൻതന്നെ സസ്‌പെൻഷൻ അടക്കമുള്ള വകുപ്പുതല നടപടികൾ ഉണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here