28.2 C
Kollam
Wednesday 14th October, 2026 | 09:59:16 PM
Home News Breaking News ഓണം വാരാഘോഷ സമാപന ഘോഷയാത്ര നാളെ; ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും, നടൻ ആസിഫ് അലി...

ഓണം വാരാഘോഷ സമാപന ഘോഷയാത്ര നാളെ; ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും, നടൻ ആസിഫ് അലി പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം കുറിച്ച് സംഘടിപ്പിക്കുന്ന വർണാഭമായ സമാപന ഘോഷയാത്ര നാളെ. ഘോഷയാത്രയിൽ ചലച്ചിത്ര താരം ആസിഫ് അലി പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് ലോക്ഭവനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും.

Also Read: കോട്ടയത്തെ ബാറുകളിലെ പണപ്പിരിവ്; എത്ര ഉന്നതനായാലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം ലിജു

വെള്ളയമ്പലം മാനവീയം വീഥിയുടെ സമീപത്തെ വയലാറിന്റെ പ്രതിമയ്ക്ക് മുന്നിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പാളയം ഭാഗത്തെ പ്രത്യേക പവലിയനിൽ ഘോഷയാത്ര കാണും. ഉപരാഷ്ട്രപതിയുടെ വരവിനോട് അനുബന്ധിച്ച് തിരുവനന്തപുരം ന​ഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.