ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽപ്രതിക്ക് 2 ഇരട്ട ജീവപര്യന്തം ശിക്ഷ

പെരുമ്പാവൂർ . ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽപ്രതിക്ക് 2 ഇരട്ട ജീവപര്യന്തം ശിക്ഷ.തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജിനാണ് 2 ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും ശിക്ഷ വിധിച്ചത്.പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി സന്ദീപ് കൃഷ്ണയാണ് ശിക്ഷ വിധിച്ചത്. 2023 സെപ്റ്റംബർ ഏഴിനായിരുന്നു സംഭവം.