25 C
Kollam
Saturday 29th August, 2026 | 07:08:22 AM
Home News Breaking News റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ച് കയറി; അഞ്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ച് കയറി; അഞ്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

ബെംഗളുരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. ചിത്രദുര്‍ഗ ജില്ലയിലെ തുമാകുരുഹള്ളി ഗേറ്റിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഉഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. ചള്ളക്കെരെ സ്വദേശികളായ രാഘവേന്ദ്ര (40), പ്രമോദ് (36), രുദ്രേഷ് (30), സോമശേഖര്‍ (35), മല്ലികാര്‍ജുന (35) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

Also Read:


ഹനഗലില്‍ നിന്ന് ചള്ളക്കെരെയിലേക്ക് പോകുകയായിരുന്ന സംഘമാണ് 9.45 ഒടെ അപകടത്തില്‍പ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സത്യനാരായണ റാവു പറഞ്ഞു. ‘വ്യാഴാഴ്ച രാത്രി 9.45 ഓടെ ഹനഗലില്‍ നിന്ന് ചള്ളക്കെരെയിലേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ച് പേര്‍ അപകടത്തില്‍പ്പെട്ടു. തുമകുരുഹള്ളി ഗേറ്റിന് സമീപമുള്ള ഹൈവേയില്‍ അതിവേഗത്തില്‍ വന്ന കാറിന്റെ ഒരു ടയര്‍ പെട്ടെന്ന് പൊട്ടി. തുടര്‍ന്ന് ഡ്രൈവറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു’ അദ്ദേഹം പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകട വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൊളക്കല്‍മുരു പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തകര്‍ന്ന വാഹനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.